അമിര്‍ഖാന്റെ ഏറ്റവും പുതിയ ചിത്രമായ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ വലിയ പരാജയമാണ് തിയേറ്ററുകളില്‍ നേരിട്ടത്. ഹോളിവുഡ് നടന് ജോണി ഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ തുടങ്ങി സിനിമയെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അമിറിന്റെ കരിയറില്‍ ആരാധകരെ ഏറ്റവും നിരാശരാക്കിയ ചിത്രവും ഇത് തന്നെയാണ്.
ഇപ്പോഴിതാ അമിര്‍ ഖാന് തന്റെ ട്വീറ്ററിലുടെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു നല്‍കണം എന്നതാണ് ട്വീറ്റ്. ഇത് കണ്ടതോടെ ട്വീറ്റിനു മറുപടിയുമായി ആരാധകര്‍ രംഗത്തെത്തി..
മാപ്പ് തരാം, പക്ഷേ, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പോലുള്ള പടങ്ങള്‍ ഇനി ചെയ്യരുതെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് വാക്കു തരണമെന്നായി അവര്‍. അതോടെ അമിര്‍ ഖാന്റെ ട്വീറ്റും ഒരു വര്‍ഷം മുമ്പിറങ്ങിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രെന്‍ഡിംഗ് ലിസ്റ്റിലേക്കുയര്ന്നു.
മാപ്പു തരാം, പക്ഷേ എന്റെ ടിക്കറ്റിന്റെ പണം മടക്കിത്തരണം എന്നിങ്ങനെ തുടങ്ങുന്നു ചില മറുപടികള്‍. ഇനി ഇതു പോലുള്ള മോശം പടങ്ങള്‍ ചെയ്യരുതെന്നും അമിറിനെ ഉപദേശിക്കുന്നവരുമുണ്ട്.
Discussion about this post