ഐ.എസ്.ആർ.ഒയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 2 അവസാന നിമിഷം പരാജയപ്പെട്ടപ്പോൾ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. ഒരു ജോലി അറിയില്ലെങ്കിൽ അത് ചെയ്യാൻ പോകരുതെന്നായിരുന്നു ചൗധരിയുടെ പരിഹാസം.
ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരോട് ഒരു ബഹിരാശ യാത്രികനെപ്പോലെയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറുന്നത്. രാജ്യത്തിന്റെ 900 കോടി പാഴാക്കിയതിന് മോദിയോട് പാർലമെന്റ് വിശദീകരണം തേടണമെന്നും ഫവാദ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഫവാദ് ചൌദരിയുടെ പരിഹാസത്തിനെതിരെ പാകിസ്ഥാനികൾ തന്നെ രംഗത്തുവന്നിട്ടുണ്ട്.ഇന്ത്യയ്‌ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജൻസി തുടങ്ങുകയും ഗവേഷണങ്ങൾക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ നൽകുകയും ചെയ്‌ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററിൽ മന്ത്രിക്കെതിരെ ഉയരുന്ന വിമർശനം.
ഒരു രാജ്യത്തിന്റെ ശാസ്ത്ര നേട്ടത്തിനോട് ഇത്രയും അസഹിഷ്‌ണുതയോടെ പ്രതികരിക്കാൻ പാകിസ്ഥാനിലെ ശാസ്ത്രസാങ്കേതിക മന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും ട്വിറ്ററിൽ ചോദ്യമുയരുന്നുണ്ട്. ബഹിരാകാശ ഗവേഷണത്തിന് വേണ്ടി ഇന്ത്യ 900 കോടിയെങ്കിലും മാറ്റിവച്ചപ്പോൾ ഫവാദ്ചൗധരിയെപ്പോലുള്ളവർ ട്വിറ്ററിൽ ആത്മരതി അടയുകയാണെന്ന് മറ്റൊരു പാക് പൗരൻ ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post