ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എതിരാളിയായ ലാലു പ്രസാദ് യാദവുമായി കൈകോര്‍ത്തത് അധികാരക്കൊതി മൂലമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.ജയപ്രകാശ് നാരായണന്റേയും കര്‍പൂരി താക്കൂറിന്റേയും സ്വപ്നങ്ങള്‍ക്ക് വിപരീതമായാണ് നിതീഷിന്റെ പ്രവൃത്തിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബീഹാറില്‍ പരിവര്‍ത്തന്‍ രഥത്തിന്റെ യാത്ര ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.
എന്‍ഡിഎയ്ക്കു 2010ല്‍ ജനങ്ങള്‍ നല്കിയ വിശ്വാസത്തെ പിന്നല് നിന്നു കുത്തുന്ന തരത്തിലാണ് നിതീഷിന്റെ പ്രവൃത്തി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷത്തെ ലാലു ഭരണത്തിനു കീഴില്‍ ബീഹാറില്‍ നിലനിന്ന ജംഗിള്‍ രാജ് തിരികെ കൊണ്ടുവരാനാണോ നിതീഷ് ശ്രമിക്കുന്നത് എന്നും ഷാ ചോദിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനും, നീതീഷ്- ലാലു സഖ്യത്തിന്റെ അവിശുദ്ധത പുറത്താക്കാനുമുള്ള ലക്ഷ്യവുമായി 160 രഥങ്ങളാണ് ബീഹറിന്റെ വിവിധ മേഖലകളിലേയ്ക്കു യാത്ര തിരിച്ചത്.
Discussion about this post