സിബിഐ കുറ്റപത്രത്തില്‍ ജയരാജനും, സിപിഎമ്മിനും എതിരെ ഗൗരവകരമായ കണ്ടെത്തലുകള്‍
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധത്തിലെ ഗൂഢാലോചനക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് പ്രതിയാക്കപ്പെടുമെന്ന റിപ്പോര്‍ട്ട്.കേസുമായി ജയരാജനും സിപിഎമ്മിനും ബന്ധമുണ്ടെന്ന പരാമര്‍ശങ്ങളാണ് സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തിലുള്ളത്. തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച സിബിഐ കുറ്റപത്രത്തിന്റെ പകര്‍പ്പ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.
കൊല്ലപ്പെട്ട മനോജിനോട് പി ജയരാജനും സിപിഎമ്മിനും വൈരാഗ്യമുണ്ടായിരുന്നുവെന്ന് സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. ബിജെപിയിലേക്ക് പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തടയുക എന്നതും സിപിഎമ്മിന് ഉദ്ദേശമുണ്ടായിരുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനുമായി ജയരാജന് വളരെ അടുത്ത ബന്ധമാണുള്ളത്. വിക്രമന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണ്. കേസിലെ പ്രതികളായ സിപിഎം പ്രാദേശിക നേതാക്കളെല്ലാം പി ജയരാജനുമായി ബന്ധമുള്ളവരാണ്. ഇരുപത് പ്രതികളില്‍ 16 പേരും സിപിഎമ്മുമായി നേരിട്ട ബന്ധമുള്ളവരാണ്. ബാക്കിയുള്ള നാല് പേര് സിപിഎമ്മിനുവേണ്ടി പല ആക്രമണക്കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണ്.
സിപിഎമ്മാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുകയും ലക്ഷ്യമായിരുന്നു. സിപിഎം ഏരിയാ ലോക്കല്‍ കമ്മറ്റി അംഗങ്ങളാണ് പ്രതികളെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
സിബിഐയുടെ നിലാപാടുവെച്ച് കേസില്‍ പി ജയരാജന് പ്രതിയാകുമെന്നാണ് സൂചന. നേരത്തെ ജയരാജനെ സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് ജയരാജന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുകയും ചെയ്തു
Discussion about this post