പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അല്ലി എന്ന അംലകൃതയ്ക്ക് ഇന്ന് അഞ്ചാം പിറന്നാൾ. പൃഥ്വി മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത് ഹൃദയസ്പർശിയായ വാക്കുകളിലൂടെയായിരുന്നു.മകളുടെ ചിത്രത്തിനൊപ്പമാണ് പ്യഥ്വി ആശംസ പങ്കുവെച്ചിരിക്കുന്നത്.ഏറെ നാളുകൾക്ക് ശേഷമാണ് അല്ലിമോളുടെ മുഖം മലയാളികൾ കാണുന്നത്.
അല്ലിക്ക് പിറന്നാൾ ആശംസകൾ! ഓരോ ദിവസവും നീ ഞങ്ങളെ കൂടുതല്‍ അഭിമാനപുളകിതരാക്കുന്നു. നീ എല്ലായ്‌പ്പോഴും ഞങ്ങളുടെ വെളിച്ചമാണ്, നീയായിരിക്കും ദാദയുടെ ഏറ്റവും വലിയ ഹിറ്റ്. നിങ്ങളുടെ ആശംസകൾക്കും സ്നേഹത്തിനും അല്ലി നന്ദി പറയുന്നു’- പൃഥ്വി ട്വിറ്ററിൽ കുറിച്ചു.
Happy birthday Ally! You make Mamma and Daada so proud each day, everyday. You’re our sunshine forever, and will always be Daada’s greatest hit! PS: Ally says a big thank you for all the wishes and love! ❤️ pic.twitter.com/YtvvJs7R9R
— Prithviraj Sukumaran (@PrithviOfficial) September 8, 2019
“ഞങ്ങളുടെ ജീവിതത്തിന്റെ സ്നേഹത്തിനും വെളിച്ചത്തിനും ജന്മദിനാശംസകൾ! നിനക്ക് 5 വയസ് തികയുമ്പോൾ, വേഗത്തിൽ കടന്നു പോകുന്ന ഈ സമയത്തെ നോക്കി ആശ്ചര്യപ്പെടാതിരിക്കാൻ എനിക്കാകില്ല. ആശുപത്രിയിൽ നിന്നും നിന്നെ പുതപ്പിൽ പൊതിഞ്ഞ് വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു. ദയവുള്ളവളായും ശക്തയും സ്വതന്ത്രയും ധീരയുമായ ഒരു പെൺകുട്ടിയായി നീ വളരട്ടെ എന്നാശംസിക്കുന്നു,” എന്ന് സുപ്രിയയും കുറിച്ചു.
Discussion about this post