ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ മാതൃകയില്‍ ഇന്ത്യന്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലൊരുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2020 മാര്‍ച്ചിലാകും ഇന്ത്യന്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലിന് കളമൊരുങ്ങുക.
രാജ്യത്തെ നാല് പ്രധാന നഗരങ്ങലിലാകും മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.വ്യത്യസ്ത തീമുകളിലായാകും നാല് നഗരങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവല്‍ ഒരുക്കുക. എല്ലാവര്‍ഷവും ഇത് തുടരുമെന്നാണ് ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ലോക ജനതയുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലാണ് ദുബായ് ടൂറിസം ഡിപ്പാര്‍ട്മെന്റിനു കീഴില്‍ സംഘടിപ്പിച്ചുവരുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍. ഇതേ മാതൃകയിലാണ് ഇന്ത്യന്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവലും വരുന്നതെങ്കില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post