മരടിലെ ഫ്ളാറ്റുകൾ പൊളിക്കാന്‍ താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 13 കമ്പനികളാണ് രംഗത്ത് എത്തിയിരിക്കുന്നത്.കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാൻ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ താത്പര്യമുള്ള കമ്പനികളിൽ നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കമ്പനികളാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
ഫ്ളാറ്റുകൾ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ കമ്പനിയെ തെരഞ്ഞെടുക്കുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിനോട് ശുപാർശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം.
Discussion about this post