വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. ഗൗതം അദാനിയുടെ മകലന്‍ കരണ്‍ അടങ്ങുന്ന നാലംഗ ഉന്നത തല സമിതിയാണ് തലസ്ഥാനത്ത് എത്തുന്നത്. പ്രതിനിധികള്‍ ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുടെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. കരാര്‍ എന്ന് ഒപ്പിടണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനവും ചര്ച്ചയിലെടുക്കുമെന്നാണ് സൂചന.
കേന്ദ്ര ഷിപ്പിങ് സെക്രട്ടറി വിഴിഞ്ഞം സന്ദര്‍ശിച്ചു. പദ്ധതിക്ക് കാബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നത് പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. വിഴിഞ്ഞത്തിനു പുറമേ കുളച്ചലും സെക്രട്ടറി സന്ദര്‍ശിക്കുന്നുണ്ട്.
Discussion about this post