മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.ജി)യുടെ കാവല്‍ വേണ്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി റിപ്പോര്‍ട്ട്.ഇപ്പോഴുള്ള സിആര്‍പിഎഫ് സുരക്ഷ മതിയെന്നാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്.
ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി എംഎച്ച്എ കമ്മറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് അമിത് ഷാ.
അമിത് ഷായ്ക്ക് മുമ്പ് രാജ്നാഥ് സിങ്, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവ്രാജ് സിങ് ചൗഹാന് എന്നിവര്‍ക്ക് എന്‍എസ്ജി സുരക്ഷ നല്‍കിയിരുന്നു.
അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്സണ്‍ ഉള്‍പ്പെടുന്ന 100 പാരമിലിറ്ററി കമാന്‍ഡോകളുടെ സംരക്ഷണമാണ് അമിത് ഷായ്ക്ക് നിലവില്‍ ഓഫീസിലും വസതിയിലുമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭീകരസംഘടനകളുടെ ഹിറ്റ്ലിസ്റ്റിലെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് അമിത് ഷാ.
Discussion about this post