ആഡ് ആസ്ട്ര എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷണൽ പര്യടനത്തിനിടെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്റെ വിവരങ്ങൾ നാസയോട് ആകാംക്ഷയോടെ ചോദിച്ച് മനസ്സിലാക്കി ഹോളിവുഡ് സൂപ്പർ താരം ബ്രാഡ് പിറ്റ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നിക്ക് ഹേഗ് എന്ന ബഹിരാകാശ യാത്രികനുമായായിരുന്നു ബ്രാഡ് പിറ്റ് ആശയവിനിമയം നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കാലാവസ്ഥയെ കുറിച്ചും, സമയ ദൈർഘ്യത്തെ കുറിച്ചും, ശാരീരിക പ്രവർത്തനങ്ങളെ കുറിച്ചുമൊക്കെ ബ്രാഡ് പിറ്റ് ഹേഗുമായി സംഭാഷണം നടത്തി.
വാഷിംഗ്ടണിലെ നാസ ആസ്ഥാനത്ത് സ്പ്ലിറ്റ് സ്ക്രീൻ സംവിധാനത്തിലൂടെയായിരുന്നു ഇരുപത് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സംവാദം. ബഹിരാകാശ നിലയത്തിനുള്ളിലെ ശാസ്ത്രജ്ഞരുടെ കാഴ്ചാ പരിധിയെ കുറിച്ച് ചോദിച്ചപ്പോളായിരുന്നു ചന്ദ്രയാനെക്കുറിച്ച് ബ്രാഡ് പിറ്റ് പരാമർശിച്ചത്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാനിലെ വിക്രം ലാൻഡറിന്റെ ലാൻഡിംഗ് കാണാൻ സാധിച്ചോ എന്ന ബ്രാഡ് പിറ്റിന്റെ ചോദ്യത്തിന് നിരാശയോടെ, ‘ഇല്ല’ എന്ന് നിക്ക് ഹേഗ് മറുപടി നൽകി.
LIVE NOW: There's an incoming call … from space! 👨🚀 @AstroHague is talking to #AdAstra actor Brad Pitt about what it’s like to live and work aboard the @Space_Station. Watch: https://t.co/yQzjEx1tr8
— NASA (@NASA) September 16, 2019
സൗരയൂഥത്തിന്റെ പരിധിക്കപ്പുറത്തേക്ക് ദുഷ്കരമായ ഒരു ദൗത്യവുമായി പോകുന്ന ബഹിരാകാശ സഞ്ചാരിയുടെ വേഷമാണ് ആഡ് ആസ്ട്ര എന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്നത്.
Discussion about this post