അമേരിക്കൻ സന്ദര്‍ശനത്തിന് പോകുന്ന പ്രധനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്റെ അനുവാദം തേടി ഇന്ത്യ.യാത്രാനുമതിക്ക് ആയി ഔദ്യോഗികമായി ഇന്ത്യ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയതായാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.21നാണ് അമേരിക്കൻ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്
ഓഗസ്റ്റിൽ ഫ്രാൻസിലേക്ക് പോയപ്പോൾ നരേന്ദ്രമോദിക്ക് വേണ്ടി വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാന്റെ അനുവാദം തേടുകയും പാകിസ്ഥാൻ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. .
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ യാത്രക്ക് നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പാകിസ്ഥാൻ നിഷേധിച്ചിരുന്നു. പാകിസ്ഥാന്റെ തീരുമാനത്തെ അന്ന് ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു.
ബാലകോട്ട് ആക്രമണത്തിന് ശേഷം ഏറെനാള്‍ പാകിസ്ഥാന് വ്യോമപാത അടച്ചിട്ടിരുന്നു. ഇതിന് ശേഷം തുറന്ന വ്യോമ പാത കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന് വീണ്ടും അടക്കുകയായിരുന്നു.
Discussion about this post