ഡൽഹി: റെയിൽവേ ജീവനക്കാർക്ക് വൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചു. പതിനൊന്നര ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
11.52 lakh Railway employees to get 78 days wages as bonus. This is a reward for productivity: Union Minister @PrakashJavdekar#CabinetDecisions pic.twitter.com/uolfd2Q1io
— PIB India (@PIB_India) September 18, 2019
എൻഡിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഇത് തുടർച്ചയായ ആറാം വർഷമാണ് റെയിൽജീവനക്കാർക്ക് തുടർച്ചയായി ബോണസ് നൽകുന്നതെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. ബോണസ് നൽകുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന ചെലവ് 2024.40 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെയിൽവേ സേവനങ്ങളുടെ നിലവാരം കഴിഞ്ഞ വർഷങ്ങളിൽ വൻ തോതിൽ മെച്ചപ്പെട്ടെന്നും മികച്ച സേവന നിലവാരം നിലനിർത്തി ഉന്നതമായ തലത്തിൽ ഇന്ത്യൻ റെയിൽവേയെ എത്തിക്കുന്നതിനാണ് ബോണസ് നൽകുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
Discussion about this post