ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുടെ സിപിഎം പ്രവേശം ആരും എസ്എന്‍ഡിപിയുടെ അക്കൗണ്ടില്‍പ്പെടുത്തേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗൗരിയമ്മയുടെ കടന്ന് വരവ് സിപിഎമ്മിനെ ശക്തിപ്പെടുത്തുമെന്ന് ആരും കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പാര്‍ട്ടിയെ ഒരുപാട് തെറിപറഞ്ഞയാളാണ് ഗൗരിയമ്മ. അത്ര പെട്ടെന്ന് ആരും അതൊക്കെ മറക്കുമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഗൗരിയമ്മയെ സിപിഎമ്മിലെടുക്കാനുള്ള തീരുമാനം ഈഴവരെ സിപിഎമ്മിലേക്ക് അടുപ്പിക്കുമന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Discussion about this post