ബംഗാളിലെ മദ്രസകള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ അപൂര്‍ണ്ണമായ ചരിത്രമാണെന്ന് ആര്‍എസ്എസ്. ഇത് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. വേദ കാലഘട്ടങ്ങളും അശോക ചക്രവര്‍ത്തിയെക്കുറിച്ചും പഠിപ്പിക്കാതെ മുഗള്‍ ഭരണകാലം മുതലാണ് മദ്രസകള്‍ പിന്തുടരുന്നത് എന്നാണ് ആര്‍എസ്എസിന്റെ ആരോപണം.
ന്യൂനപക്ഷങ്ങളുടെ പിന്തുണയുള്ള മമത സര്‍ക്കാര്‍ ആര്‍എസ്എസ് നിലപാടിനെ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പരിചയസമ്പന്നരരായ അഭിഭാഷകരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടെന്നും മദ്രസകളുടെ സിലബസ് ഭരണഘടനയെ ലംഭിക്കുന്നതാണെന്നും കാണിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ആര്‍എസ്എസ് വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ചരിത്രം വിഭജിച്ച് പഠിപ്പിക്കാനുള്ള അധികാരമില്ല എന്നാണ് ആര്‍എസഎസിന്റെ നിലപാട്.
ഇന്ത്യയുടെ പുരാതന ചരിത്രം പഠിക്കാത്ത വിദ്യാര്‍ത്ഥികള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരായി വളരുന്നതെങ്ങനെ എന്നാണ് ആര്‍എസ്എസിന്റെ ചോദ്യം. ഇത് ചോദ്യം ചെയ്യാന്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് അവകാശമുണ്ടെന്നും ആര്‍എസഎസ് വാദിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളി പശ്ചിമ ബംഗാളിന്റെ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് തള്ളി. പല സ്കൂളുകളിലും പിന്തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ സിലബസ് തന്നെയാണ് മദ്രസകളും പിന്തുടരുന്നത്. കോടതിയില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണ് എന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post