തെലുങ്കു താരം നാഗാർജുനയുടെ ഫാംഹൗസില്‍ നിന്ന് അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. തെലുങ്കാനയിലെ രങ്കറെഡ്ഡിയില്‍ പാപ്പിറെഡ്ഡിഗുഡയിലുള്ള ഫാംഹൗസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറു മാസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച കൃഷിസ്ഥലത്തെത്തിയ ഫാം ഹൗസ് ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇതേത്തുടർന്നു വില്ലേജ് റവന്യൂ ഉദ്യോഗസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പാപ്പിറെഡ്ഡിഗുഡയില്‍ 40 ഏക്കര്‍ വരുന്ന ഭൂമിയിലാണ് നാഗാർജുനയുടെ ഫാംഹൗസ്.
Discussion about this post