രണ്ടാമതും അധികാരത്തിലേറിയതിന് ശേഷമുളള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്.ഹൂസ്റ്റണില്‍ ഹൗഡി മോദി സമ്മേളനത്തില്‍ മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടത് ആയിരങ്ങളെയാണ് ആവേശത്തിലാക്കിയത്. ഇപ്പോളിതാ ഇരുവര്‍ക്കും ഒപ്പം സെല്‍ഫിയെടുക്കുന്ന ഒരു ബാലന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ്.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച യുവാക്കളുമായുളള ആശയവിനിമയത്തിന് ശേഷം നടന്നുവരികയാണ് മോദിയും ട്രംപും. ഇതിനിടെ, ഒരു ബാലന്‍ ഇരുവരോടും തനിക്കൊപ്പം ഒരു സെല്‍ഫിക്കായി അഭ്യര്‍ത്ഥിക്കുന്നു. ഇത് മാനിച്ച് സെല്‍ഫിക്കായി ഇരുവരും നില്‍ക്കുന്നതാണ് വീഡിയോയില്‍ ഉളളത്.
Memorable moments from #HowdyModi when PM @narendramodi and @POTUS interacted with a group of youngsters. pic.twitter.com/8FFIqCDt41
— PMO India (@PMOIndia) September 23, 2019
ഈ വീഡിയോ പങ്കുവെച്ച് രണ്ടുമണിക്കൂറിനകം 19,000 പേരാണ് ഇതിന് ലൈക്ക് നല്‍കിയത്. മറ്റു ലോകനേതാക്കള്‍ക്ക് കിട്ടാത്തത് ആ കുട്ടിക്ക് ലഭിച്ചു എന്നതടക്കം നിരവധി പ്രതികരണങ്ങളാണ് പുറത്തുവരുന്നത്. ആ ചരിത്രപരമായ സെല്‍ഫി കണ്ടെത്താന്‍ കഴിഞ്ഞോ എന്ന ചോദ്യം ഉന്നയിച്ച് സോഷ്യല്‍മീഡിയ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഒരു ചലഞ്ചിന് ക്ഷണിച്ചിരിക്കുകയാണ് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍. നമ്മള്‍ തമ്മില്‍ എത്രമാത്രം അടുപ്പമുണ്ട് എന്നത് വെളിവാക്കുന്നതാണ് ഈ സെല്‍ഫിയെന്നും അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post