പാലക്കാട് ട്രയിനിടിച്ച് ആശുപത്രിയില്‍ കഴിയുന്ന കോന്നി സ്വദേശിനി ആര്യയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍. കുട്ടി ഭാഗികമായി മാത്രമേ മരുന്നുകളോട് പ്രതികരിക്കുന്നുള്ളൂ. തലച്ചോറിനേറ്റ പരിക്ക് അതീവ ഗുരുതരമാണ്. 24 മണിക്കൂര്‍ കൂടി വെന്റിലേറ്റര്‍ സഹായം തുടരും. ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്നും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.നാളെ വീണ്ടും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും.
Discussion about this post