പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒറ്റപ്പട്ട ഗ്രാമമായ ബോസ്നിയയില്‍ രഹസ്യമായി സ്ഥലം വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
12 ഐഎസ് ഭീകരര്‍ ഓസ്വേ ഗ്രാമത്തില്‍ ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നേടിയതായാണ് സൂചന. ഐഎസ് അധീനതയിലാക്കിയിരിക്കുന്ന ഭൂപ്രദേശം തന്ത്രപ്രധാനമായ നീക്കങ്ങള്‍ ഭീകരസംഘടനയെ സഹായിക്കുന്ന ഒന്നാണ്. ഇവിടെ നിന്നും വന്‍തോതില്‍ ജനങ്ങള്‍ സിറിയയിലേക്കു പോകുന്നതായി ഭീകര വിരുദ്ധ പ്രവര്‍ത്തന വിദഗ്ധന്‍ സേവാദ് ഗലിജാസ്വിക് അറിയിച്ചു.
ഐഎസ് വാങ്ങിയിരിക്കുന്ന സ്ഥലം മലയോഗ പ്രദേശത്താണ്. ജിപിഎസ് സംവിധാനങ്ങളില്‍ പെടാത്ത ഗ്രാമമാണ് ഇത്.എത്തിപ്പെടാന്‍ തന്നെ ദുഷ്കരമായ ഈ പ്രദേശത്തു നിന്നും തീവ്രവാദ ഭീഷണി ഉയരുന്നത് ഏറെ ഗുരുതരമായി കാണേണ്ടതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രദേശത്ത് സ്ഥലം വാങ്ങിയവരില്‍ കുപ്രസിദ്ധ കുറ്റവാളിയായ ഹാരൂണ്‍ മെഹ്വികും ഉള്‍പ്പെടുന്നതായാണ് വിവരം.ജാസിന് റിസ്വിക്, ഒസ്മാന്‍ കെകിക് എന്നീ തീവ്വരാദി നേതാക്കളും പ്രദേശത്ത് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നതായി സമീപ ഗ്രാമവാസികളും സാക്ഷ്യപ്പെടുത്തുന്നു.
Discussion about this post