പാലാരിവട്ടം പാലം ഒക്ടോബര്‍ 10 വരെ പൊളിക്കരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനു വാക്കാല്‍ നിര്‍ദേശം നല്കി. പാലത്തിന്റെ ഉറപ്പ് പരിശോധിക്കാന്‍ ലോഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന ഹര്‍ജിയിലാണ് കോടതി നടപടി. പെരുമ്പാവൂര്‍ രായമംഗലം സ്വദേശി പി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്.
പാലാരിവട്ടം പാലം അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചത്. തുടര്‍ന്ന് പാലത്തിന്റെ ഉപരിതലത്തിലെ ടാറിംഗ് അടക്കം കളഞ്ഞ് പുതുക്കിപ്പണിയുകയും ബലപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ലോഡ് ടെസ്റ്റ് നടത്തിയശേഷം വാഹനഗതാഗതത്തിന് തുറന്നു നല്‍കണം. മതിയായ പരിശോധനയില്ലാതെയാണ് പാലം ഉപയോഗയോഗ്യമല്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പരാതിക്കാരന് ഹര്‍ജിയില്‍ അഭിപ്രായപ്പെടുന്നു.
അതേസമയം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തടയാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയും പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയുമായിരുന്ന ടി.ഒ സൂരജ് ഉള്‍പ്പടെയുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
Discussion about this post