പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകളുടെ ഉപയോഗവും വില്‍പ്പനയും നിരോധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലും പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നീക്കം.
കഴിഞ്ഞ മാര്‍ച്ചില്‍ പ്ലാസ്റ്റിക് പതാകകളുടെ നിരോധനം ഉറപ്പുവരുത്താന്‍ നയം രൂപീകരിക്കണമെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് പതാകകളുടെ നിര്‍മ്മാണം നിരോധിക്കാനുള്ള തീരുമാനം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ നഗപടിയായാണ് പതാക നിരോധിക്കുമെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.
പ്ലാസ്റ്റിക് പതാകകള്‍ ഉപയോഗിക്കുന്നതിനെതിരെ ജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ദേശീയ ഗാനവും പ്രതിജ്ഞയും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതു പോലെ ദേശീയ പതാകയും ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
Discussion about this post