ന്യൂയോർക്കിൽ നിക്ഷേപകർക്ക് മുന്നിൽ ബിസിനസ് മേഖലയിലെ ഇന്ത്യയുടെ ശക്തി തുറന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, ആവശ്യം, നിശ്ചയദാർഢ്യം ഈ നാല് ഘടകങ്ങൾ ഇന്ത്യയെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്ലൂം ബർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിൽ ബിസിനസ് നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കഴിവും, വിദേശ സാങ്കേതിക വിദ്യയും കൂടി ചേരുക എന്നതാണ് വിഭാവനം ചെയ്യുന്നത്. ‘ സുഹൃത്തുക്കളേ നിങ്ങളുടെ ആഗ്രഹവും ഞങ്ങളുടെ സ്വപ്നവും പൂർണ്ണമായി യോജിക്കുന്നുണ്ട്. നിങ്ങളുടെ സാങ്കേതികതയും , ഞങ്ങളുടെപ്രാഗത്ഭ്യവും ചേരുമ്പോൾ ലോകം തന്നെ മാറ്റി മറിക്കാനാകും. ആഗോള സാമ്പത്തിക വളർച്ചയ്്ക്ക് ഇത് ആക്കം കൂട്ടും. സാമ്പത്തിക വളർച്ച അഞ്ച് ട്രില്യൺ ഡോളർ ആക്കാനുളള ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രധാനമന്ത്രി പങ്ക് വച്ചു. ഞങ്ങൾ ഈ വലിയ ലക്ഷ്യം നേടും. അതിനുളള കഴിവുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വിവേകപൂർണ്ണമായ രീതിയ്ക്കും പ്രായോഗിക മനസ്സിനും ഭരണത്തിൽ പുതിയ കഥകൾ എഴുതാൻ സാധിക്കും. നിങ്ങളുടെ യുക്തിസഹമായ വഴികൾക്കും ഇന്ത്യയുടെ മാനുഷിക മൂല്യങ്ങൾക്കും ലോകം തിരയുന്ന പാത കാണിക്കാൻ കഴിയും. എവിടെയങ്കിലും വിടവ് ഉണ്ടെങ്കിൽ ഞാൻ വ്യക്തിപരമായി ഒരു പാലമായി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post