നല്ല ഭരണത്തിനുളള മികച്ച ആയുധമാണ് സോഷ്യൽ മീഡിയയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലൂംബെർഗ് ഗ്ലോബൽ ബിസിനസ് ഫോറത്തിലെ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നേതാവെന്ന നിലയിൽ നല്ല ജനാധിപത്യത്തിനുളള ഉപകരണമായി സോഷ്യൽ മീഡിയ ഞാൻ ഉപയോഗിക്കുന്നു.
നിർഭാഗ്യമെന്ന് പറയട്ടെ ചിലർ ഇതിനെ അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. വ്യാജ വാർത്തകൾക്കായും ചിലർ സോഷ്യൽ മീഡിയ തിരഞ്ഞെടുക്കുന്നു. മൈക്കിൾ ബ്ലൂം ബർഗുമായി നടത്തിയ സംവാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന വാർത്തകൾ സ്ഥിതീകരിച്ച ശേഷം മാത്രമേ മറ്റുളളവർക്ക് കൈമാറാവുവെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
Discussion about this post