ചെന്നൈ: ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്ന് എ.ഐ.എ.ഡി.എം.കെ എംപി പി.ആര്‍ സുന്ദരം. ജയലളിതക്ക് അസുഖമായതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി വിശ്രമിക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുന്ദരം ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.
ജയലളിതയോട് വിശ്രമിക്കാന്‍ ആവശ്യപ്പെടുന്ന കരുണാനിധിക്ക് 93 വയസ്സായി. നൂറു വയസ്സായാലും മകന് അധികാരം കൈമാറാന്‍ പോലും അദ്ദേഹം തയ്യാറാവില്ല. ഒരു എം.പി എന്ന നിലയില്‍ പരസ്യപ്രതികരണങ്ങള്‍ക്ക് തനിക്ക് പരിധിയുണ്ടെന്ന് പി.ആര്‍ സുന്ദരം പറഞ്ഞു.
ജൂലായ് മസത്തില്‍ പത്തുദിവസം മുഖ്യമന്ത്രി തന്റെ ഓഫീസില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് അസുഖമാണെങ്കില്‍ രാജിവെച്ച് വിശ്രമിക്കണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടത്. ജയലളിതക്ക് കരള്‍ സംബന്ധമായ രോഗമാണെന്നും കരള്‍ മാറ്റിവെക്കാന്‍ വിദേശത്തേക്ക് പോയതാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് എ.ഐ.എ.ഡി.എം.കെ നിഷേധിച്ചിട്ടുണ്ട്.
Discussion about this post