ഐഐടി പോലെയുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ത്യാ വിരുദ്ധവും ഹിദു വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയെന്ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ഐഐഎം പോലെയുള്ള സ്ഥാപനങ്ങളുടെ നിയന്ത്രണം കോണ്‍ഗ്രസും ഇടതുപക്ഷവും കൈയ്യാളാന്‍ ശ്രമിക്കുകയാണെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചു. ഐഐഎമ്മുമായി ബന്ധപ്പെട്ട കരടു ബില്ലിനെ സ്ഥാപനം എതിര്‍ക്കുന്നത് ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ വാദം.
ഹരിദ്വാറിലെ ഐഐടിയില്‍ മത്സ്യമാംസാദികള്‍ കുട്ടികള്‍ക്കു നല്കുന്നു. ഇതിനു പുറമേ യപിഎ ഭരണകാലത്ത് റൂര്‍ക്കലയിലെ എന്‍ഐടിയുടെ കമ്മ്യൂണിറ്റി ഹാളില്‍ പൂജ നടത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞിരുന്നു. ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശ വിരുദ്ധ ശക്തികളാകുകയാണ് എന്നാണ് ആരോപണം.
ധാര്‍മ്മിക മൂല്ല്യങ്ങള്‍ തീരെയില്ലാത്ത അധ്യാപകര്‍ കുട്ടികളെ വഴിതെറ്റിക്കുകയാണ്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണ സമിതികളെം ഉത്തരവാദികളാണ്. ഐഐടി ഡയറക്ടര്‍ ബോര്‍ഡി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന ബോംബെ ഐഐടിബോര്ഡ് ചെയര്മാന് അനില്‍ കകോദ്കര്‍ അതേ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കിസ്സ ഓഫ്് ലവില്‍ പങ്കെടുത്തതിനെ പറ്റി ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല എന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
Discussion about this post