കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹമോചന ഹര്‍ജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇരുവരും ഇന്ന് എറണാകുളം കുടുംബകോടതിയില്‍ ഹാജരായി. കേസ് പരിഗണിച്ച കോടതി ശനിയാഴ്ച വിധി പറയുമെന്ന് അറിയിച്ചു.
ഒത്തു തീര്‍പ്പിനായി കോടതി ഇരുവര്‍ക്കും ആറ് മാസത്തെ സമയം നല്‍കിയിരുന്നു.എന്നാല്‍ ഒരുമിച്ച് ജീവിക്കാനാകില്ലെന്ന കാരണത്തില്‍ ഇരുവരും കോടതിയെ നിലപാട് അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 24നാണ് വിവാഹമോചനത്തിനായി ദിലീപും മഞ്ജുവും എറണാകുളം കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.മഞ്ജു എന്നും തന്റെ നല്ല സുഹുത്തായിരിക്കുമെന്ന് ദിലീപ് പറഞ്ഞു.
Discussion about this post