എറണാകുളം: ഹേർട്ട്‌സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെ ഷെയിൻ നിഗം ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ പരാമർശങ്ങളിൽ വിമർശനം ശക്തം. ഉണ്ണി മുകുന്ദനെ പരിഹസിച്ചു പറഞ്ഞ വാക്കുകൾക്കെതിരെ നിരവധി പേരാണ് ഷെയിനിനെതിരെ വിമർനവുമായി എത്തുന്നത്. ഷെയിനിനെതിരെ രൂക്ഷ വിമർശനവുമായി വാണി ജയതെ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഏത് ലഹരിപ്പുറത്ത് പറഞ്ഞതായാലും, ഷെയിൻ നിഗം ഇന്നലെ മണ്ണിലിട്ട് ചവിട്ടി അരച്ചത് ഇൻഡസ്ട്രിയിൽ ഇതുവരെ നിലനിന്നിരുന്ന അൺസ്‌പോക്കെൺ കോഡ് ഓഫ് കണ്ടക്റ്റ് ആണെന്ന് വാണി ജയതേ പറയുന്നു. ഒരു പൊതുവേദിയിൽ വച്ച് തന്റെ സഹപ്രവർത്തകനായ ചെറുപ്പക്കാരനെ ഒരു പ്രകോപനവും കൂടാതെ തരം താണ വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിക്കുക എന്നത് അയാളുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ്. ശരിക്കും ഇൻഡസ്ട്രിയിൽ സീനിയർ ആയിട്ടുള്ളവർ തന്നെ ഇടപെടേണ്ട തരത്തിലുള്ള ഒരു വിഷയമാണിത്. ഇതുപോലെയുള്ള അൽപ്പന്മാരോട് പ്രതികരിച്ച് തന്റെ വിലപ്പെട്ട സമയം ഉണ്ണി പാഴാക്കരുത് എന്നൊരു അപേക്ഷ മാത്രമേയുള്ളൂവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഏത് ലഹരിപ്പുറത്ത് പറഞ്ഞതായാലും, ഷെയിൻ നിഗം ഇന്നലെ മണ്ണിലിട്ട് ചവിട്ടി അരച്ചത്, ഇൻഡസ്ട്രിയിൽ ഇതുവരെ നിലനിന്നിരുന്ന ഒരു ‘അൺസ്‌പോക്കെൺ കോഡ് ഓഫ് കണ്ടക്റ്റ്’ ആണ്. ഒരു പൊതുവേദിയിൽ വച്ച് തന്റെ സഹപ്രവർത്തകനായ ചെറുപ്പക്കാരനെ ഒരു പ്രകോപനവും കൂടാതെ തരം താണ വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിക്കുക എന്ന് പറയുന്നത് അയാളുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ്.
സ്വന്തം അച്ഛന്റെ മേൽവിലാസവും കൊണ്ട് സിനിമയിൽ എത്തി, പല തോന്നിവാസങ്ങൾ ചെയ്തിട്ടും, മരിച്ചു പോയ പിതാവിനോട് പുലർത്തിയിരുന്ന ബന്ധങ്ങൾ വച്ച് അയാളെ രക്ഷപ്പെടുത്താൻ ആളുണ്ടായിരുന്നത് കൊണ്ട്.. ഒരു ബന്ധങ്ങളുമില്ലാതെ കാലുകുത്തി കഠിനമായി അദ്ധ്വാനിച്ചത് കൊണ്ട് മാത്രം വിജയങ്ങൾ നേടുന്നവരോട് തോന്നുന്ന പുച്ഛവും പരിഹാസവുമൊക്കെ സ്വാഭാവികമാണ്. അർഹതയില്ലാത്തിടത്ത് കയറി ഇരിക്കുന്നതാണെന്ന തിരിച്ചറിവിൽ അവനവനോട് തോന്നുന്ന അവജ്ഞയാണ്.. അത് ഇനിയുമൊരിക്കൽ തട്ടി താഴെ വീഴുമ്പോഴും, താങ്ങി നിർത്താൻ മുമ്പത്തെ പോലെ ആരും ഇല്ലാതാവുമ്പോൾ അവസാനിക്കുന്നതെ ഉള്ളൂ.
ഉപ്പയുടെ പേരും പറഞ്ഞു ഇനിയെത്ര തവണ ഉമ്മ വന്നു ഓരോരുത്തരുടെയും അടിയും കാലും പിടിച്ചു ഊരിത്തരും.. എന്ന് ലഹരിയുടെ കെട്ടിറങ്ങിയ അവസരങ്ങളിൽ എപ്പോഴെങ്കിലും ബോധമണ്ഡലത്തിൽ കയറിയെങ്കിൽ നല്ലത്. അല്ലെങ്കിൽ കേരളം മുഴുവൻ ഇതേവിധത്തിൽ താതസ്മരണ നിലനിർത്തുന്ന പുത്രജന്മം ആയി അരിയൊടുങ്ങും വരെ, അല്ലെങ്കിൽ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് വല്ലവരും അരിയൊടുക്കുന്നത് വരെ തുടരാം. ഇതുവരെ കേട്ടുകേൾവി പോലും ഇല്ലാത്ത ഒന്നാണ് ഇന്നലെ കണ്ടത്. അത് പറഞ്ഞ വിവരദോഷിയും, അതിലിടപെടാതെ ചിരിച്ചു കൊണ്ട് കൂടെ ഇരിക്കുന്നവരുമൊക്കെ അതിൽ പങ്കാളികളാണ്. ശരിക്കും ഇൻഡസ്ട്രിയിൽ സീനിയർ ആയിട്ടുള്ളവർ തന്നെ ഇടപെടേണ്ട തരത്തിലുള്ള ഒരു വിഷയമാണിത്. ഉണ്ണി ഇതുപോലെയുള്ള അൽപ്പന്മാരോട് പ്രതികരിച്ച് തന്റെ വിലപ്പെട്ട സമയം പാഴാക്കരുത് എന്നൊരു അപേക്ഷ മാത്രമേയുള്ളൂ. ഇവനൊക്കെ ഉള്ളത് കാലം കാത്തു വെച്ചിട്ടുണ്ട്. അത് സമയം പോലെ കിട്ടിക്കോളും.
Discussion about this post