പാക്കിസ്ഥാന് പ്രസിഡണ്ട് ഇമ്രാന്ഖാന് ചൈനയില്‍ സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ അവസാന വാരത്തില്‍ ബീജിംഗില്‍ നടക്കുന്ന ചൈന-പാകിസ്ഥാന് ബിസിനസ് ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.ചൈനയിലെ ഉന്നത നേതൃത്വവുമായി ഇമ്രാന്ഖാന് കൂടിക്കാഴ്ച നടത്തും. പാകിസ്ഥാനിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
സന്ദര്‍ശന വേളയില്‍ ഒക്ടോബര്‍ എട്ടിന് ബീജിംഗില്‍ നടക്കുന്ന ചൈനപാകിസ്ഥാന്‍ ബിസിനസ് ഫോറത്തില്‍ ഖാന് പങ്കെടുക്കുമെന്ന് ചൈന കൗണ്‍സില്‍ ഫോര്‍ ദി ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയനും ഔദ്യോഗികമായി അറിയിച്ചു. സന്ദര്‍ശനത്തിന്റെ കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇമ്രാന് ഖാന്റെ 2019 ലെ ആദ്യ ചൈന സന്ദര്‍ശനമാണിത്.
കശ്മീര്‍ വിഷയത്തില്‍ ബീജിംഗ് പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു, ”ഏകപക്ഷീയമായി സ്ഥിതിഗതികള്‍ മാറ്റുന്ന നടപടികളൊന്നും സ്വീകരിക്കരുതെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അയല്‍വാസിയെന്ന നിലയില്‍, തര്‍ക്കം ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സ്ഥിരത പുനസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നുവെന്നും വാങ്് യി പറഞ്ഞു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഖാന് ആദ്യമായി ചൈന സന്ദര്‍ശിച്ചത് 2018 നവംബറിലാണ്.2019 ഏപ്രിലില്‍ അദ്ദേഹം അന്താരാഷ്ട്ര സഹകരണത്തിനുള്ള രണ്ടാമത്തെ ബെല്‍റ്റ്, റോഡ് ഫോറത്തില്‍ പങ്കെടുക്കാനും ബീജിംഗ് സന്ദര്‍ശിച്ചിരുന്നു.കശ്മീര്‍ വിഷയത്തില്‍ ചൈന മാത്രമാണ് പാക്കിസ്ഥാനെ അല്പമെങ്കിലും പിന്തുണക്കുന്നത്. എന്നാല്‍ പിഒകെ വഴിയുള്ള ചൈനയുടെ വികസന ഇടനാവിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിനിടെ മുസ്ലിം ന്യൂനപക്ഷത്തെ ചൈന വേട്ടയാടുന്നതില്‍ എന്തു കൊണ്ടാണ് പാക്കിസ്ഥാന് ആശങ്കയില്ലാത്തത് എന്ന ചോദ്യം അമേരിക്ക ഉയര്‍ത്തിയിരുന്നു.
Discussion about this post