ആലപ്പുഴ: അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്ന് മന്ത്രി ജിസുധാകരന് പറഞ്ഞു. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്ന് മന്ത്രി ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ല. അവിടെ നിന്ന് അവര്‍ക്ക് പരിഗണന ലഭിക്കില്ലെന്നും സുധാകരന് പറഞ്ഞു.
ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ യെസ് എന്നോ നോ എന്നോ പറയാനാവില്ല. ഒരു വര്‍ഗീയ പ്രസ്ഥാനത്തേയോ കുത്തക മുതലാളി പ്രസ്ഥാനത്തേയോ ഞങ്ങള്‍ക്ക് മുന്നണിയിലെടുക്കാനാവില്ല. മറ്റു തരത്തില്‍ ചില പോരായ്മകള്‍ ഉണ്ടെങ്കിലും ചില പാര്‍ട്ടികളെ സഹകരിപ്പിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയല്ലെന്നും . അക്കാര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട കാര്യവും സിപിഎമ്മിന് ഇല്ലെന്നും സുധാകരന് പറഞ്ഞു.
Discussion about this post