പാലക്കാട്പ ട്രെയിനില്‍ നിന്നും വീണു പരിക്കേറ്റ്തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിക്ത്‌സയിലായിരുന്ന കോന്നി സ്വദേശിനി ആര്യ സുരേഷ് മരിച്ചു. അതീവ ഗുരുതര നിലയില്‍ തുടരുകയായിരുന്ന പെണ്‍കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ആര്യയോടൊപ്പം കാണാതായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായിരുന്ന ആര്യയുടെ ജീവന്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്.
Discussion about this post