മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം എന്ന സിനിമ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടപ്പെട്ട ഒന്നാണ്. 1988ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും കൂടുതൽ പ്രദർശനം ദിവസം പൂർത്തിയാക്കിയ സിനിമകളിലെ മുൻപന്തിയിൽ തന്നെയാണ് സ്ഥാനം.ഇപ്പോഴിതാ മലയാളികള്‍ അത്രയേറെ ആഘോഷിക്കപ്പെട്ട ചിത്രത്തിന് രണ്ടാം ഭാഗം വരാന്‍ പോകുന്നു.
മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അടുത്തിടെയാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് നായകനാവുന്ന കാര്യം പുറത്ത് വന്നത്.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കമെന്നുമാണ് അറിയുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്.
Discussion about this post