നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തുന്ന സുരേഷ് ഗോപിയുടെ വരവിൽ സന്തോഷം പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്.അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.
‘അച്ഛൻ തിരിച്ചുവരുന്നു. ചാലു ഇക്കയുടെ (ദുല്‍ഖർ സൽമാൻ) പ്രൊഡക്ഷനിൽ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അച്ഛൻ ജോയിന്‍ െചയ്തു. ഒരുപാട് സന്തോഷം തോന്നുന്നു.’–ഗോകുൽ കുറിച്ചു.ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ദുൽഖർ അതിഥി വേഷത്തില്‍ എത്തുന്നു.
https://www.facebook.com/ActorGokulSuresh/posts/1375241155969759?__xts__%5B0%5D=68.ARCa22XhqqM5SIEsNDvawxGxcHV-eeVN77jYCQQNYIlNgDjc_-PAjqPoxbVvfHoYGRCe1oBFbM5HTIiXHx5M1eNDKh3EgRC4hdeJ_sEccaoQGQx0294Sh4WE2MLnWd9qMS6mGBTIKCIZLPPK-WUIIiXVnMyX6FYz3rI67s4QhKKPmKBiA8ALuDVND5gB7kzoV2hrlmCEUnrN75dxM2mA98RGNQtlj-mdVU481BGYvPL4nb3G9ZGIaUWY0KxdlOBJxRCi36pThtSE_TfiGEn2clbz_luzfEERtzlrj3Ok2JWMKqbGwvQ98DodmWb3sgOAAV6kSMOQJOQsYX_vRhuSWrVR6g&__tn__=-R
കഴിഞ്ഞ നാലു വർഷമായി സുരേഷ് ഗോപി സിനിമയിൽ അഭിനയിച്ചിട്ടില്ല. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. അതേ വർഷം തന്നെയായിരുന്നു ഐ യും റിലീസ് ചെയ്തത്. ചിത്രത്തിൽ ഡോ. വാസുദേവൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്. സിനിമയിലെ സുരേഷ് ഗോപിയുടെ ‘അതുക്കും മേലെ’ എന്ന ഡയലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ‘ഐ’യ്ക്കു ശേഷം അദ്ദേഹം തമിഴിൽ സിനിമ ചെയ്തില്ല.
പുതിയ ചിത്രം തമിഴരശനിൽ വിജയ് ആന്റണിയാണ് നായകന്. ലൊക്കേഷന്‍ ചിത്രങ്ങൾ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു. ഡോക്ടർ ആയാണ് താരം ചിത്രത്തിൽ എത്തുന്നത്.
Discussion about this post