ജമ്മു കശ്മീരിലെ ബരാമുളളയിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷ സേന.നിയന്ത്രണ രേഖയ്ക്ക് സമീപമുളള പ്രദേശത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച സംഘത്തിന് നേരെ സുരക്ഷ സേന വെടിയുതിർത്തു. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.
നിയന്ത്രണ രേഖയ്ക്ക് സമീപമുളള നൗഗൺ മേഖലയിൽ അഞ്ച് പേരോളം അടങ്ങുന്ന സംഘം ഇന്ത്യൻ മേഖലയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. സുരക്ഷ സേനയുടെ കനത്ത ഷെല്ലാക്രമണത്തിൽ തീവ്രവാദികൾ പിന്മാറുകയായിരുന്നു. അതിന് ശേഷം ഇവർ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലേക്ക് നീങ്ങിയതായാണ് റിപ്പോർട്ട്.
ബരാമുളള പ്രദേശത്ത് ഇടയ്ക്കിടെ വെടിവയ്പ് തുടരുകയാണ്. രണ്ട് ദിവസം മുൻപ് ബരാമുളളയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഉറിയിലെ ലാച്ചി പോര മേഖലയിൽ തീവ്രവാദികളും സൈന്യവും തമ്മിലുളള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.
Discussion about this post