വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ‘സമൂലമായ പരിവര്‍ത്തനം’ ആവശ്യമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. പാഠ്യപദ്ധതി മുതല്‍ അധ്യാപകരുടെ പരിശീലനം വരെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ പരിവര്‍ത്തനം ആവശ്യമാണെന്നും രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക്
പറഞ്ഞു.
”പാഠ്യപദ്ധതിയിലും, അധ്യാപകരുടെ പരിശീലനത്തിലും സമൂലമായ പരിവര്‍ത്തനം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. കേവലം ഘടനാപരമായ മാറ്റങ്ങളിലൂടെ ഇത് നേടാന്‍ കഴിയില്ല, ”ഭഗവത് ആര്‍എസ്എസ് പരിപാടിയില്‍ പറഞ്ഞു.നമ്മുടെ ഭാഷ, വസ്ത്രധാരണം,നമ്മുടെ സംസ്കാരം, നമ്മുടെ പൂര്‍വ്വികര്‍ എന്നിവയെക്കുറിച്ച് സമഗ്രമായ അറിവും അഭിമാനവും നല്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം കുട്ടികള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സംസ്കാരം പകര്‍ന്നു നല്‍കാനുള്ള വലിയ ഉത്തരവാദിത്തം കുടുംബത്തിനാണ് നില്‍നില്‍ക്കുന്നത്. ഇന്നും സ്ത്രീകള്‍ക്ക് അവര്‍ സുരക്ഷിതത്വമില്ലെന്ന് തോന്നുന്നത് വളരെയധികം ആശങ്കാജനകമാണ്. നമ്മുടെ സംസ്കാരത്തിന്റെ പവിത്രതയും മാന്യതയും സ്ത്രീകളോടുള്ള പുരുഷന്മാരുടെ സമീപനത്തില്‍ പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഉണര്‍ത്തുന്നതിലും അനുകൂലമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലും മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
Discussion about this post