തിരുവനന്തപുരം: തെറ്റുകള്‍ താനല്ല ചെയ്യുന്നത് യുഡിഎഫ് ആണെന്ന് കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര് ബാലകൃഷ്ണപിള്ള.തന്നെ യുഡിഎഫ് യോഗത്തില്‍ നിന്നൊഴിവാക്കിയതാണ് യുഡിഎഫ് ചെയ്ത ഏറ്റവും വലിയ തെറ്റ്. അതുകൊണ്ട് തന്നെ കേരളാ കോണ്‍ഗ്രസ് ബി യുഡിഎഫില്‍ തുടര്‍ന്നാലും ഇനി മുതല്‍ ഒരു യുഡിഎഫ് യോഗങ്ങളിലും പങ്കെടുക്കില്ലെന്നും
ബാലകൃഷ്ണപിള്ള പറഞ്ഞു.
കെ.എം മാണിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി അത് അന്വേഷിച്ചില്ല. ഒരു മന്ത്രിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ രണ്ട് തവണയാണ് താന്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.ആരോപണങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ മന്ത്രി അകത്താകുമായിരുന്നു. എന്നാല്‍ തന്നെ അവഹേളിക്കുന്ന നടപടിയാണ് മുഖ്യമന്ത്രി ചെയ്തത്.
തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ബിജു രമേശ് പുറത്ത് വിട്ടത് ശരിയായില്ല. എങ്കിലും താന്‍ അത് നിഷേധിച്ചില്ല. കാരണം മാണി തെറ്റ് ചെയ്തിട്ടുണ്ട്.റൈസ് മില്ലുകാരില് നിന്നും മാണി പണം വാങ്ങിയിരുന്നെന്ന് പറഞ്ഞതിന് പിന്നാലെ ഇതിന് അനുകൂലമായി കുട്ടനാട്ടില്‍ നിന്ന് ഒരു കര്ഷകന് രംഗത്ത് വന്നിരുന്നു.
താനുണ്ടാക്കിയ തറവാട്ടില്‍ നിന്നും തന്നെ പുറത്താക്കുന്നത് ശരിയല്ല.ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ കൂട്ടു നിന്നതാണ് താന്‍ ചെയ്ത വലിയ തെറ്റ്.തന്നെ നന്നാക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം നന്നാകണം.മുന്നണിയില്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ മുതിര്‍ന്നയാളാണ് താന്‍.
മുന്നണിയിലെ ചാവേറായ പി.പി തങ്കച്ചനെക്കൊണ്ട് തീരുമാനങ്ങള്‍ പറയിക്കരുതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post