ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻപിള്ള. പത്തര ലക്ഷം പുതിയ മെമ്പർമാർ സംസ്ഥാനത്തു ബിജെപിയിൽ ചേർന്നതായും ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു മികച്ച വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ പാർട്ടിയിൽ ചേർന്നതു കേരളത്തിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ പാർട്ടി അംഗമായത് മഞ്ചേശ്വരത്താണ്. അതിനാൽ അവിടെ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post