ലിബിയ: ക്രൂരവും മനുഷ്യത്വരഹിതവുമായ ശിക്ഷാനടപടികള്‍ പിന്തുടരുന്ന ഇസ്ലാമിക ഭീകര സംഘടനയായ ഐസിസ് കൊല്ലുന്നതിനും പുതിയ നടപടി സ്വീകരിക്കുന്നു. കഴിഞ്ഞയിടയായി കൊല്ലുന്നതിനു മുമ്പ് നഗ്‌നമായി നടത്തിക്കുന്ന ‘ഗെയിം ഒഫ് തോണ്‍സ്’ സ്‌റ്റൈല്‍ ലിബിയയില്‍ അരങ്ങേറി. ഗെയിം ഒഫ് തോണ്‍സ്’ സമീപകാല ഫൈനല്‍ എപ്പിസോഡിലെ തിരക്കഥയിലെ സമാനരംഗമാണ് സിറിയയിലെ പ്രമുഖ നഗരമായ ലിബിയയില്‍ ആവര്‍ത്തിക്കപ്പെട്ടത്.
യസീദികളടങ്ങുന്ന സാധാരണക്കാരെ കൊലപ്പെടുത്തുന്ന ഐസിസ് ഇത്തവണ പതിവിനു വിപരീതമായി സ്വന്തം കമാന്‍ഡറായ അബു അലി അല്‍ അന്‍ബാരിയെയാണ് ഇത്തരത്തില്‍ തൂക്കിലേറ്റിയത്. തൂക്കിലേറുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഇറാഖി സ്വദേശിയായ അന്‍ബാരി ഡര്‍നാ ടൗണിലൂടെ നഗ്‌നനായി നടക്കാന്‍ നിര്‍ബന്ധിതനായി.് ദി ഡെയ്‌ലി ബീസ്റ്റ് എന്ന ദിനപത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഐസിസിന്റെ കൂടെ നില്‍ക്കുന്ന കുറ്റവാളികളുടെ വിധി ഇതാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് ദി ഡെയ്‌ലി ബീസ്റ്റ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ടയാള്‍ അല്‍ ക്വ ഇദ ബന്ധമുള്ള മുജാഹിദീന്‍ ഷൂറ കൗണ്‍സില്‍ അംഗമാണ്. ഡര്‍നയിലെ തുറമുഖനഗരം പിടിച്ചടക്കാന്‍ ഐസിസിനെ സഹായിച്ച മുഖ്യശക്തിയാണ് ഈ സംഘടന.സിറിയയിലും ഇറാഖിലും ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞ ഐസിസിന് ഇതുവരെയായി സംഘര്‍ഷബാധിതമായ ലിബിയ കൈയ്യടക്കാന്‍ സാധിച്ചിട്ടില്ല.
Discussion about this post