ഇന്തോനേഷ്യന്‍ സുരക്ഷാമന്ത്രിക്കു നേരെ ഐഎസ് ഭീകരന്മാരുടെ കൊലപാതകശ്രമം.ഇന്നലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര് മന്ത്രി വിരാന്റോയെ വധിക്കാന്‍ ശ്രമിച്ചത്.ഇന്തോനേഷ്യയിലെ പാണ്ഡേഗ്ലാങ്ങിലാണ് സംഭവം നടന്നത്.
പാണ്ഡേഗ്ലാങ്ങിലെ സര്‍വകലാശാല സന്ദര്‍ശനത്തിനെത്തിയ വിരാന്റോയെ ഒരുസ്ത്രീയും പുരുഷനും ചേര്‍ന്ന് കുത്തുകയായിരുന്നു. പരിക്കേറ്റ വീരാന്റോയെ സുരക്ഷാഭടന്മാര് ഹെലിക്കോപ്റ്ററില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ അക്രമികളെ സുരക്ഷാഭടന്മാര് കീഴ്പ്പെടുത്തി.ദമ്പതികളായ അക്രമികളില്‍ ഭര്‍ത്താവിന്റെ കയ്യില്‍ രണ്ടു കത്തികളാണുണ്ടായിരുന്നതെന്ന് സുരക്ഷാ ഭടന്മാര് പറഞ്ഞു.
ഐഎസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് അക്രമം നടത്തിയതെന്ന് ഇന്തോനേഷ്യ ആഭ്യന്തരവകുപ്പ് അറിയിച്ചു.ഭീകരസംഘടനയായ ജമാ അന്ഷാറൂത്ത് ദുലാ എന്ന സംഘടനയില്‍പ്പെട്ടവരാണ് അക്രമികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post