ഡല്‍ഹി: മല്ലികാര്‍ജ്ജുന കാര്‍ഗെയാണ് ഇന്ന് പാര്‍ലമെന്റില്‍ സുഷമ സ്വരാജിന്റെ രാജി തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചോദ്യത്തോര വേള തടസ്സപ്പെടുത്തികൊണ്ട് ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോകസഭയും രാജ്യസഭയും നിര്‍ത്തിവെച്ചു.
അതേസമയം വ്യാപം അഴിമതി ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ക്കൊപ്പം സോളാര്‍തട്ടിപ്പ് കേസുള്‍പ്പടെ കോണ്‍ഗ്രസ് നേതാക്കള്ക്കെതിരയെുള്ള ആരോപണങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പ് കേസില്‍ ഹ്രസ്വചര്‍ച്ച വേണമെന്ന് കാണിച്ച് ബിജെപി ഇരുസഭകളിലും നോട്ടിസ് നല്‍കിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പിനെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകവും ബിജെപി ഇന്ന് പുറത്തിറക്കി.
ഇതിനിടെ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് തക്ക മറുപടി നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.
Discussion about this post