ഡല്‍ഹി:മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് സിപിഎം. മേമനെ തൂക്കിക്കൊല്ലരുതെന്ന് കാണിച്ച് സിപിഎം പൊലിറ്റ് ബ്യൂറോ വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. സിപിഎം വധശിക്ഷയ്ക്ക് എതിരാണെന്ന് വാര്‍ത്താകുറിപ്പ് വിശദീകരിക്കുന്നു.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന് നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഈ മാസം 30ന് മേമനെ തൂക്കിലേറ്റുമെന്നായിരുന്നു സൂചന. എന്നാല്‍ രാഷ്ട്രപതിയ്ക്ക് മേമന്റെ ബന്ധുക്കല്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ദയഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന് ഒളിവിലാണ്. 257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന് സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ടാഡാകോടതി 2007ലാണ് യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചത്.
Discussion about this post