കോന്നി മണ്ഡലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിയ്ക്കെന്ന് വ്യക്തമാക്കി പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അംഗം ജോയ് വര്‍ഗീസ്, മലങ്കര ഓര്‍ത്തഡോക്സ് അസോസിയേഷന് മെമ്പര്‍ അംഗം പ്രകാശ് രാജ് എന്നിവര്‍ രംഗത്തെത്തി. കോന്നിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഇവര്‍ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചിട്ടില്ലെന്നും. സഭയെ വഞ്ചിച്ച ഇടത്-വലത് മുന്നണികള്‍ക്ക് കോന്നിയില്‍ സഭ അംഗങ്ങള്‍ വോട്ടു ചെയ്യില്ലെന്നും നേതാക്കള്‍ പറഞ്ഞു.
സഭയുടെ പരമാധ്യക്ഷനെ ചീഫ് സെക്രട്ടറിയ്്ക്ക് മുന്നില്‍ ഹാജരാകണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയത് അപമാനകരമാണ്. ഇരു മുന്നണികളോടും ഉള്ള പ്രതിഷേധമായാണ് കെ സുരേന്ദ്രന് വോട്ടു ചെയ്യുകയെന്നും ജോയ് വര്‍ഗ്ഗീസ് പറഞ്ഞു.
യുവജനപ്രസ്ഥാനങ്ങളുമായും സഭ സംഘടനകളുമായും ബന്ധപ്പെട്ട് വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. അവരും അവരുടേതായ രീതിയില്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ സഭ ആവശ്യപ്പെട്ടാല്‍ മാത്രമേ പരസ്യമായി നിലപാട് വ്യക്തമാക്കുകയുള്ളു. പോലിസിന്റെ സാന്നിധ്യത്തില്‍ പോലും ഓര്‍ത്തഡോക്സ് വിശ്വാസികളെ എതിരാളികള്‍ മര്‍ദ്ദിച്ചു. ഒരു കേസ് പോലും പോലിസ് എടുക്കാന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ശക്തമാണ്. എന്നിട്ട് പോലും രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കള്ളക്കേസുകള്‍ ചുമത്തിയപ്പോഴും, വിശ്വാസികളെ പീഡിപ്പിച്ചപ്പോഴും സഭയ്ക്കൊപ്പം നിന്നത് ബിജെപി നേതാക്കളാണ്. അന്‍പതിനായിരത്തോളം സഭാ വോട്ടുകള്‍ കോന്നി മണ്ഡലത്തിലുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭാ അംഗങ്ങള്‍ പറഞ്ഞു.
https://www.facebook.com/braveindianews/videos/253123415588351/?notif_id=1570796918969330¬if_t=live_video_explicit
Discussion about this post