അടുത്ത യുദ്ധം തദ്ദേശീയ ആയുധ സംവിധാനങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ആയിരിക്കും ഇന്ത്യ വിജയിക്കുകയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിരോധത്തിനായുള്ള സംവിധാനങ്ങള്‍ നിറവേറ്റുന്നതില്‍ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മുന്നേറ്റം നടത്തിയെന്നും കരസേന മേധാവി പറഞ്ഞു. 41ാമത് ഡിആര്‍ഡിഒ ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ റാവത്ത്.
രാജ്യത്തെ പ്രതിരോധ വ്യവസായം വളര്‍ന്നുവരുന്ന വ്യവസായമാണ്. ഭാവിയിലെ യുദ്ധത്തിനുള്ള സംവിധാനങ്ങളുടെ വികസനം പരിശോധിക്കാനും ‘നോണ്കോണ്ടാക്റ്റ് യുദ്ധ’ ത്തിന് തയ്യാറെടുപ്പ് ആരംഭിക്കാനും സമയമായി. കൃത്രിമബുദ്ധി (എ.ഐ)യ്ക്കൊപ്പം സൈബര്‍, ബഹിരാകാശ സാങ്കേതികവിദ്യ, ലേസര്‍, ഇലക്ട്രോണിക് യുദ്ധം, റോബോട്ടിക്സ് എന്നിവയുടെ വികസനത്തിലാണ് ഭാവി എന്നും ജനറല്‍ റാവത്ത് പറഞ്ഞു.
എയറോനോട്ടിക്സ്, ലാന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ്, ആയുധങ്ങള്‍, ഇലക്ട്രോണിക്സ്, മിസൈലുകള്‍, നാവിക സംവിധാനങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന സൈന്യത്തിന്റെ ഗവേഷണവും വികസനവും 52 ലബോറട്ടറികളുടെ ശൃംഖലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഡിആര്‍ഡിഒയുടെ ചുമതലയാണ്.
Discussion about this post