ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജപ്പാനോടും യുഎസിനോടും കൈകോര്‍ത്തുകൊണ്ടുള്ള നാവിക അഭ്യാസത്തിന് ഇന്ത്യ തയാറെടുക്കുന്നു. ഒക്ടോബറിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തെ സാക്ഷിയാക്കിക്കൊണ്ടുള്ള അഭ്യാസപ്രകടനമെന്ന് സൈനിക, നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക അഭ്യാസങ്ങള്‍ നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിക്കുന്നതിനായാണ് കഴിഞ്ഞ കുറച്ചുനാളുകളായി ചൈനയുടെ ശ്രമം.അതിനാല്‍ നിര്‍ത്തിവച്ചിരുന്ന അഭ്യാസപ്രകടനങ്ങള്‍ വീണ്ടും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
യുഎസിനൊപ്പം ജപ്പാനുമായും കൈകോര്‍ക്കുന്നത് സമുദ്രസുരക്ഷ ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകമാകും.
നാവിക അഭ്യാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ത്യ, യുഎസ്, ജപ്പാന് പ്രതിനിധികള്‍ ടോക്കിയോയില്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടത്തുന്ന നാവിക അഭ്യാസത്തില്‍ ഏതൊക്കെ യുദ്ധവിമാനങ്ങളെ പങ്കെടുപ്പിക്കണമെന്നുള്ളത് ഈ യോഗത്തില്‍ തീരുമാനിക്കും
Discussion about this post