കൊല്ലം :കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി.കൊല്ലം ചിതറയില്‍ ആണു സംഭവം നടന്നത്. ചിതറ കൃഷ്ണപ്രസാദത്തില്‍ പ്രസന്നന്(52), ഭാര്യ ഷൈലജ(45), മകന് ഗോപീകൃഷ്ണന്(20) എന്നിവരാണ് മരിച്ചത്. പ്രസന്നനെയും ഭാര്യയേയും മുറിയില്‍ തൂങ്ങി മരിച്ച നിലയിലും മകന് ഗോപികൃഷ്ണനെ തറയിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗോപീകൃഷ്ണന്റെ ജന്മനായുള്ള അസുഖമാണ് കുടുംബത്തിന്റെ മരണ കാരണമെന്ന് സൂചന ലഭിച്ചു
Discussion about this post