കോന്നിയില്‍ ഇത്തവണ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമെന്ന് സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്. ശബരിമല വിഷയവും ഇക്കുറിയും തുണക്കുമെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളും കഴിഞ്ഞ തവണ കിട്ടാതെ പോയ വോട്ടുകളും ബി.ജെ.പിക്ക് ലഭിക്കുമെന്നും നേരിയ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ഒരു വിഭാഗം ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ പിന്തുണയും ബി.ജെ.പിയുടെ പ്രതീക്ഷകള്‍ കൂട്ടുന്നു. ന്യൂന പക്ഷ വോട്ടുകളില്‍ കടന്നു കയറ്റം നടത്താന്‍ എന്‍.ഡി.എയ്ക്കായി. ഇക്കുറിയും നായര്‍ സമുദായങ്ങളുടെ വോട്ട് തങ്ങള്‍ക്ക് കിട്ടി. എന്നാല്‍ ചരിത്രത്തിലില്ലാത്തവിധം യു.ഡി.എഫ് ജാതീയമായി പ്രചാരണം നടത്തി. ഈ പ്രചാരണം തെരഞ്ഞെടുപ്പില്‍ വിലപ്പോവില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Discussion about this post