നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ച് തുറന്നുപറയാൻ മഞ്ജു വാരിയർ തയ്യാറാകണമെന്ന് ഷോൺ ജോർജ്. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി. ജോർജ് പറഞ്ഞപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടിയത് ഓർക്കണമെന്നും ഷോൺ വ്യക്തമാക്കി. ദിലീപിനോടുള്ള അടങ്ങാത്ത പകയുടെ പേരിൽ മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ച് കൂടെ നിർത്തുകയായിരുന്നുവെന്നും ഷോൺ പറയുന്നു.
ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
ദൈവം എന്നൊരാൾ മുകളിലുണ്ട്……കാരണം ദിലീപിനെതിരെ പീഢന കേസിൽ ഗൂഡാലോചന കുറ്റം ചുമത്തിയപ്പോൾ ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പി.സി.ജോർജ് പറഞ്ഞപ്പോൾ ഇവിടുത്തെ മാധ്യമങ്ങളും പൊതുസമൂഹവും അദ്ദേഹത്തെ വേട്ടയാടി.കൃത്യമായി ഈ സംഭവങ്ങളുടെ പിന്നിൽ ശ്രീകുമാർ മേനോനും അദ്ദേഹത്തിന്റെ ഒരിക്കലും നടക്കില്ലാത്ത മഹാഭാരതം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം വഴി പ്രലോഭനങ്ങൾ നൽകി കൂടെ നിർത്തിയ കുറെ വ്യക്തികളും ദിലീപിന്റെ കരിയർ തകർക്കാൻ കൂടെ നിന്നുവെന്ന് പി.സി.ജോർജ് ആരോപിച്ചിരുന്നു.പക്ഷേ അന്ന് അതിനെ എല്ലാവരും തള്ളി പറഞ്ഞു എങ്കിലും ഇന്ന് ഏറെ കുറെ കാര്യങ്ങൾ വ്യക്തമായിരിക്കുന്നു.അദ്ദേഹത്തിന്റെ മഹാഭാരതം എന്ന പ്രോജക്റ്റ് ഒരു ഇല്ലാ കഥയായിരുന്നു.ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്ക് വേണ്ടി മഞ്ജു വാര്യർ ഉൾപ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിർത്തി അയാൾ കാണിച്ച് കൂട്ടിയതാണ് ഈ ഗൂഢാലോചന കുറ്റം.ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു ദിലീപ് പൂർണ്ണമായും നിരപരാധിയാണെന്ന്. ഇദ്ദേഹത്തിനെതിരെയുണ്ടായ ഗുഢാലോചനയെ പറ്റി കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് പീഢന കേസിൽ പോലും അന്ന് സംശയം രേഖപെടുത്തിയത്.എന്നാൽ പീഢന കേസ് സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റകാർക്ക് ഉചിതമായ ശിക്ഷ വാങ്ങി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ആവർത്തിക്കുന്നു.കൂടാതെ അന്ന് നടന്നിട്ടുള വിഷയങ്ങളെ സംബന്ധിച്ചും ഈ കേസിലെ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാര്യർ തയ്യാറാകണം..കാരണം അതിന് മഞ്ജുവിന് മാത്രമേ കഴിയൂ….
Discussion about this post