കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്‍ഡിഎയുടെ പ്രകടനം തീരെ മോശമായില്ലെന്നാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത്.ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 22.31 ശതമാനം വോട്ടാണ് നേടാനായതെന്നും നേട്ടം തന്നെയാണ്. വോട്ടിങ് ശതമാനത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് മണ്ഡലങ്ങളാണ് കോന്നിയും മഞ്ചേശ്വരവും.
വോട്ടിംഗ് നില പരിശോധിക്കുമ്പോള്‍ മൂന്ന് സീറ്റ് നേടിയ യു.ഡി.എഫിന്റെ വോട്ട് നില 38.33 ശതമാനവും.രണ്ട് സീറ്റുകൾ പിടിച്ചെടുത്ത എൽ.ഡി.എഫിന് 37.66 ശതമാനം.ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 22.31 ശതമാനം എന്നിങ്ങനെയാണ്.
വട്ടിയൂർക്കാവിൽ എൽ.ഡി.എഫ്- 44.29,യു.ഡി.എഫ് – 32.60,ബി.ജെ.പി- 22.17 എന്നിങ്ങനെയും.
കോന്നിയിൽ എൽ.ഡി.എഫ്- 39യു.ഡി.എഫ്- 31.83ബി.ജെ.പി- 28.68
അരൂരിലെ വോട്ടിങ് ശതമാനം ഇപ്രകാരമായിരുന്നു യു.ഡി.എഫ്- 44.91,എൽ.ഡി.എഫ്- 43.56,ബി.ജെ.പി- 10.55.
അതേസമയം എറണാകുളത്ത് യു.ഡി.എഫ്- 42.14 ശതമാനം വോട്ടും എൽ.ഡി.എഫിന് 37.97 വോട്ടും ബി.ജെ.പി 14.85 വോട്ടും നേടി.
മഞ്ചേശ്വരത്ത് യു.ഡി.എഫിന് 40.19 ശതമാനം വോട്ട് നേടി.35.32 ശതമാനം വോട്ട് നേടി ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. എൽ.ഡി.എഫിന് 23.49 ശതമാനം വോട്ടും നേടി.
Discussion about this post