മുബൈ: ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് താന്‍ വാസുവിനെ ജോലിക്ക് നിര്‍ത്തിയത് എന്നായിരുന്നു മനോജ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.
മാധ്യമങ്ങളില്‍ വാസുവിന്റെ ചിത്രം വന്നതോടെയാണ് ഇയാള്‍ ആനവേട്ടക്കേസിലെ പ്രതിയാണെന്ന് താന്‍ അറിഞ്ഞതെന്നും തുടര്‍ന്ന് വാസുവിനെ പണം നല്കി ജോലിയില്‍ നിന്നു പറഞ്ഞുവിട്ടുവെന്നും ഇതിനു പിന്നാലെ വാസുവിനെ മരിച്ചനിലയില്‍ കണ്ടെ ത്തുകയായിരുന്നുവെന്നും മനോജ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് നുണയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആനവേട്ട കേസ് അന്വേഷിക്കുന്ന ഉന്നതസംഘം മുംബൈയില്‍ നിന്ന് മടങ്ങിയെത്തി. പ്രതിയെ വനം വകുപ്പ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
Discussion about this post