കണ്ണൂര്‍: യാക്കുബ് മേമനെ തൂക്കിലേറ്റരുതെന്ന സിപിഎം പ്രസ്താവനയെ ശക്തമായി പ്രതിരോധിച്ച് ബിജെപി. മേമനെ സിപിഎം പിന്തുണയ്ക്കുന്നത് രാജ്യദ്രോഹമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പറഞ്ഞു. സിപിഎമ്മിന്റെ പൂര്‍വ്വകാല ചെയ്തികളെ കുറിച്ച് അറിയാവുന്നവരില് ഈ തീരുമാനം അത്്ഭുതം ഉണ്ടാക്കുന്നില്ല. മുംബൈ സ്ഫോടനത്തില്‍ മരിച്ച 257 പേരുടെ മനുഷ്യാവകാശം സിപിഎം കാണുന്നില്ലെന്നും, പാക് തീവ്രവാദത്തിന്റെ അപോസ്തലനയാ മേമനെ വെറുതെ വിടണമെന്ന് പറയുന്നത് സ്വന്ചം അനുയായികള്‍ക്ക് പോലും അംഗീകരിക്കാനാവില്ലെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രന്റെ ആരോപണം
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
മുംബൈ സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരന്‍ യാക്കുബ് മേമനെ തൂക്കിലേറ്റാനുള്ള തീരുമാനത്തിനെതിരെ സി പി എം നേതൃത്വം രംഗത്തു വന്നത് അവരുടെ പൂര്‍വ്വകാല ചെയ്തികളെകുറിച്ച് അറിയാവുന്നവരില് വലിയ അത്ഭുതം ഉളവാക്കുന്നില്ലെങ്കിലും,മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തികഞ്ഞ രാജ്യദ്രോഹമായിപ്പോയി.യാക്കുബ് മേമന്റെ മനുഷ്യാവകാശത്തില്‍ വേവലാതിയുള്ള സി പി എം സ്ഫോടന പരമ്പരയില്‍ ജീവന് നഷ്ടപ്പെട്ട 257 പേരുടെ മനുഷ്യാവകാശം കാണാത്തത് എന്തുക്കൊണ്ടാണ്? അംഗവൈകല്യം സംഭവിച്ച് സ്വസ്ത ജീവിതം നഷ്ടമായ ആയിരങ്ങളെകുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു ദു:ഖവും തോന്നുന്നില്ലേ? ഇന്ത്യയുടെ പരമാധിക്കാരത്തിനുനേരെ പാകിസ്ഥാന് നടത്തിയ ഈ അക്രമണത്തെ അനുകൂലിക്കുന്നതിനു തുല്യമായ നടപടിയായി പോയിത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് (ഇന്ത്യ) മാര്‍ക്സിസ്റ്റ് എന്ന പേരില്‍ തന്നെ ആ പാര്‍ട്ടിയുടെ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകുന്നുണ്ട്.രാഷ്ട്രിയ എതിരാളികള്‍ക്കു മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം പറയുന്നവര്‍ക്കു പോലും വധശിക്ഷ നടപ്പാക്കുന്ന പാര്‍ട്ടി പാക് തീവ്രവാദത്തിന്റെ അപോസ്തലനായ മേമനെ വെറുതെ വിടണമെന്ന് വാദിക്കുമ്പോള്‍ ദേശ സ്നേഹമുള്ള സ്വന്തം അനുയായികള്‍ക്കു പോലും അനുകൂലിക്കാനാവുമോ ? ഈ പാര്‍ട്ടി ഇന്ത്യയില്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുന്നതിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക പ്ലീനമൊന്നും നടത്തേണ്ട കാര്യമില്ല. ഇന്ത്യാ വിഭജനകാലത്ത് പാകിസ്ഥാന് വാദത്തെ അനുകൂലിച്ചു. റഷ്യയും ബ്രിട്ടനും മഹാസഖ്യത്തിലായതുകൊണ്ട് 42ലെ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തു. 62 ലെ ഇന്ത്യാ ചൈനായുദ്ധത്തില്‍ ചൈനയോടൊപ്പം,അടിയന്തിരാവസ്ഥയില്‍ കോണ്‍ഗ്രസ്സിനൊപ്പം,പിന്നീടൊരിക്കല്‍ സദ്ദാംഹുസൈനൊപ്പം, ഇന്നിപ്പോള്‍ മേമനൊപ്പം… ന്യൂനപക്ഷ പ്രീണനമാണ് ലക്ഷ്യമെങ്കില്‍ ഓര്‍ക്കുക ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒന്നാന്തരം രാജ്യ സ്നേഹികളാണ്, അവരെ അപമാനിക്കരുത്.
Discussion about this post