ഒരു മതമെന്ന നിലയ്ക്ക് ഹിന്ദുധര്‍മ്മം എല്ലാ മതങ്ങളുടെയും മാതാവാണെന്ന് വിദ്യാഭ്യാസചിന്തകയും എഴുത്തുകാരിയും കൗണ്‍സിലറുമായ സിനു ജോസഫ്. ഹിന്ദു ധര്മത്തില് എല്ലാവിശ്വാസങ്ങളും ചിന്താപദ്ധതികളും സിദ്ധാന്തങ്ങളും അതിനകത്തുണ്ട്. എല്ലാ തത്വചിന്തകളുടെയും അമ്മയാണ് സനാതനധര്‍മ്മം. മുഖ്യധാരയെ അറിഞ്ഞാല്‍ മാത്രമേ ഉപവിഭാഗത്തെ മനസ്സിലാക്കാനാകൂവെന്നും അവര്‍ പറഞ്ഞു.
ഇക്കാലത്ത് ഹിന്ദുധര്‍മ്മം ഒരു മതമായി മാറിയതിനാല്‍ നാം ഹിന്ദുവാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. എന്നാല്‍ ഹിന്ദുത്വം പ്രാഥമികമായി സംസ്കാരമാണ്; ജീവിതരീതിയാണ്. ഈ മണ്ണില്‍ ജനിച്ച എല്ലാ മനുഷ്യരും സ്വാഭാവികമായും അതില്‍ പെടുന്നു. എനിക്ക് ഇക്കാര്യം തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടിവന്നു. എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ലെന്നും പ്രആര്എസ്എസ് മുഖപ്രസിദ്ധീകരണമായ കേസരിയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
നേരത്തെ ആര്.എസ്.എസ്സിനെക്കുറിച്ചുള്ള ഭയം എന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നു. മതത്തില്‍ അടിയുറച്ചാണ് ക്രിസ്ത്യാനികള്‍ വളര്‍ന്നുവരുന്നത്. മറ്റു മതക്കാരെ ഇല്ലാതാക്കുന്ന മതഭ്രാന്തരാണ് ആര്.എസ്.എസ്. എന്ന ധാരണ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ട്. എന്റെ കുടുംബത്തിലുള്ളവര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്നില്ല. ആര്.എസ്.എസ്സിനെയും ഹിന്ദുത്വത്തേയും അതിന്റെ സഹജഭാവത്തില്‍ തിരിച്ചറിയാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായാല്‍ സമാധാനപൂര്‍ണ്ണമായ സഹജീവനം സാധ്യമാകും എന്നാണ് എന്റെ വിശ്വാസം. ഞാന്‍ ഇതുപറയുന്നത് ആര്.എസ്.എസ്സുകാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചതുകൊണ്ടാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമം സാധാരണമാണ് നമ്മുടെ നാട്ടില്‍. ഇതില്‍ നിന്നു വ്യത്യസ്തമായി ബഹുമാനപൂര്‍വ്വം സ്ത്രീകളോടു പെരുമാറുന്നു എന്നാണ് ആര്.എസ്.എസ് പ്രവര്‍ത്തകരില്‍ നിന്നും അനുഭവപ്പെട്ടതെന്നും സിനു പറഞ്ഞു. സ്ത്രീകള്‍ക്കുനേരെ കയ്യുയര്‍ത്തുന്നത് അവര്‍ക്കു ചിന്തിക്കാന്‍ പ്രയാസമാണ്. പുരുഷമേധവിത്വമെന്ന ആരോപണം ആര്.എസ്.എസ്സിനെ സംബന്ധിച്ച് ശരിയല്ലെന്നാണ് എന്റെ അനുഭവം. അവരുടെ ബൈഠക്കില്‍ സ്ത്രീ എന്ന നിലയ്ക്ക് ഒറ്റയ്ക്ക് പങ്കെടുക്കേണ്ടിവരുമ്പോള്‍പോലും എനിക്ക് സുരക്ഷിതത്വക്കുറവ് തോന്നിയിട്ടില്ല. മറ്റു സ്ത്രീകളും ഇത് തിരിച്ചറിയണം എന്നാണ് എനിയ്ക്ക് പറയാനുള്ളത്.
Discussion about this post