തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയില്‍ നടന് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ലാലിസം ബാന്‍ഡ് മ്യൂസിക് ട്രൂപ്പ് പരിപാടി അവതരിപ്പിക്കാന്‍ രണ്ട് കോടി വാങ്ങി എന്നത് സംബന്ധിച്ച വിവാദത്തിന് മ്യൂസിക് ബാന്‍ഡിന്റെ ലീഡറായ രതീഷ് വേഗയുടെ പ്രതികരണം. സംഭവങ്ങളുടെ യാഥാര്‍ത്ഥ സ്ഥിതി അറിയാതെയാണ് ആളുകള്‍ വിവാദം ഉണ്ടാക്കുന്നത്.
ദേശീയ ഗെയിംസ് പാനലില്‍ ഒരു പറ്റം മണ്ടന്മാരല്ല ഇരിക്കുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ മറന്നുപോകുന്നു. കൃത്യമായ കണക്കും കാര്യവുമില്ലാതെ ആരെങ്കിലും വാരിക്കോരി കാശു കൊടുക്കുമോ? മോഹന്‍ലാല്‍ വ്യക്തിപരമായി ഒരു കാശുപോലും വാങ്ങിയിട്ടില്ലെന്നും രതീഷ് വേഗ പറഞ്ഞു. ബാന്‍ഡ് ട്രൂപ്പിന്റെ ഫീസ് മാത്രമാണ് ഞങ്ങള്‍ ഈടാക്കിയത്. ബാന്‍ഡ് ട്രൂപ്പില്‍ എം.ജി. ശ്രീകുമാര്‍, സുജാത, കാര്‍ത്തിക്, ഹരിഹരന്, അല്‍ക്കാ യാഗ്നിക്, ഉദിത് നാരായണന് തുടങ്ങി നിരവധി ഗായകരുണ്ട്. അവരൊക്കെ ട്രൂപ്പിനുവേണ്ടി പാടാന്‍ വരുന്നവരാണ്. അവരുടെ യാത്രയ്ക്കും പ്രാക്ടീസിനും താമസത്തിനുമൊക്കെ ചെലവില്ലേ. അതൊക്കെ സൗജന്യമാക്കി കൊടുക്കാന്‍ കഴിയുമോ? ട്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്കും അവരുടെ ശമ്പളം കൊടുക്കേണ്ട?
ട്രൂപ്പിന്റെ പെര്‍ഫോമന്‍സ് എന്നത് സെല്‍ഫ് പ്രമോഷന് അല്ലെന്നും ഇന്ത്യന്‍ സിനിമയ്ക്കുള്ള ട്രിബ്യൂട്ടാണെന്നും മോഹന്‍ലാലിന് സര്‍ക്കാരിന്റെ ഒരു പൈസപോലും വേണ്ടെന്നും രതീഷ് വേഗ പറയുന്നു. സച്ചിന് വരുന്നതും ഒരു മ്യൂസിക് ബാന്‍ഡിന്റെ പെര്‍ഫോമന്‍സുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. വിവാദത്തില്‍ മോഹന്‍ലാല്‍ ഏറെ ദുഖിതനാണ്. റണ്‍ കേരള റണ്ണിന്റെ പരിപാടിയില്‍ ഉടനീളം ഒരു പൈസപോലും വാങ്ങാതെയാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. വിവാദം ഉന്നയിക്കുന്നവര്‍ അക്കാര്യമൊക്കെ മറന്നുപോവുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ വിവാദങ്ങള്‍ പടച്ചുവിടുകയാണെന്നും രതീഷ് വേഗ പറയുന്നു.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ പോലും സൗജന്യമായി പങ്കെടുക്കുമ്പോഴാണ് മേളയില്‍ വരാന്‍ മോഹന്‍ലാല്‍ കാശ് വാങ്ങുന്നതെന്ന് സംവിധായകന് വിനയന് ആരോപിച്ചിരുന്നു. മോഹന്‍ലാലിന് കൊടുക്കുന്ന രണ്ട് കോടി എന്നെപ്പോലുള്ള ജനങ്ങളുടെ നികുതിപ്പണമാണെന്നും സൗജന്യമായി പങ്കെടുക്കാന്‍ തയ്യാറായ സച്ചിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ആയിരുന്നു ഫേസ്ബുക്കില്‍ വിനയന്റെ പ്രതികരണം.
Discussion about this post